KSDLIVENEWS

Real news for everyone

എസ്ഐആറിൽ പേരുണ്ടോ, എങ്ങനെ പരിശോധിക്കാം?; പ്രധാന സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അറിയാം

SHARE THIS ON

തിരുവനന്തപുരം∙ എസ്ഐആറിന്റെ ഭാഗമായി 2 പട്ടികകളാണു പ്രസിദ്ധീകരിച്ചത്. എന്യൂമറേഷൻ ഫോം നൽകിയവർ ഉൾപ്പെട്ട കരടു പട്ടികയാണ് ഒന്ന്. മറ്റൊന്ന് മരിച്ചവരും സ്ഥലത്തില്ലാത്തവരും പുറത്തായവരുമായവരുടെ വിവരങ്ങൾ അടങ്ങിയ എഎസ്ഡി പട്ടികയും. രണ്ടും ബൂത്ത് അടിസ്ഥാനത്തിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കരടുപട്ടികയിൽ പേരുണ്ടോയെന്നു പരിശോധിക്കാൻ വെബ്സൈറ്റ്:

https://electoralsearch.eci.gov.in/
https://electoralsearch.eci.gov.in/



മൂന്നു രീതിയിൽ പരിശോധിക്കാം:

1) വോട്ടർ ഐഡി നമ്പർ (Search by EPIC)

കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ചോദ്യം: കരട് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെ

ഉത്തരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ https://electoralsearch.eci.gov.in/ എന്ന ലിങ്കിൽ പ്രവേശിച്ച് ജില്ലയും നിയമസഭാ മണ്ഡലവും മറ്റു വിവരങ്ങളും നൽകിയാൽ പട്ടിക പരിശോധിക്കാം.

ചോദ്യം: ഒഴിവാക്കപ്പെട്ടവരുടെ പട്ടിക എങ്ങനെ ലഭിക്കും

ഉത്തരം: ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ASD LIST എന്ന പേരിൽ ഇതേ വെബ്സൈറ്റിലുണ്ട്.

ചോദ്യം: ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേരു ചേർക്കാനാകുമോ

ഉത്തരം: ഒഴിവാക്കപ്പെട്ടവർ കേരളത്തിലുള്ളവരാണെങ്കിൽ ഫോം 6 ഉപയോഗിച്ചും പ്രവാസികളാണെങ്കിൽ ഫോം 6എ ഉപയോഗിച്ചും പേരു ചേർക്കാം. മരണം, താമസമാറ്റം, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിന് ഫോം 7, വിലാസം മാറ്റുന്നതിനും മറ്റു തിരുത്തലുകൾക്കും ഫോം 8. ഇത് ഓൺലൈനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് വഴിയും ബിഎൽഒമാർ വഴി ഫോം നേരിട്ടു നൽകിയും പൂർത്തിയാക്കാം. ഫോമുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ചോദ്യം: ഹിയറിങ് എവിടെയായിരിക്കും, എന്തെല്ലാം രേഖകൾ കരുതണം

ഉത്തരം: ഹിയറിങ് എവിടെ എന്ന് നോട്ടിസിൽ വ്യക്തമാക്കും. ബൂത്തുകളായി പ്രവർത്തിക്കേണ്ട സ്കൂളിലോ പൊതുകെട്ടിടത്തിലോ പ്രാദേശികമായി ക്യാംപുകൾ നടത്താനിടയുണ്ട്. 2002 ലെ പട്ടികയിൽ പേരുണ്ടായിരുന്നവരാണെങ്കിൽ അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തണം.

പേരില്ലാത്തവരാണെങ്കിൽ അന്ന് പേര് ഉണ്ടായിരുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങൾ നൽകണം. ഇവ രണ്ടും സാധ്യമല്ലെങ്കിൽ ആധാർ കാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, സർവകലാശാലകൾ നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കൈവശം ഉണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!