മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ… കോടമഞ്ഞ് ആസ്വദിച്ച് യാത്ര ചെയ്യാം, കെഎസ്ആർടിസിയോടൊപ്പം

കോട്ടയം: മഞ്ഞുപെയ്തിറങ്ങുന്ന ഡിസംബറിൽ ആനവണ്ടിയിൽ യാത്രയ്ക്ക് അവസരം ഒരുക്കി കെഎസ്ആർടിസി. നക്ഷത്രരാവുകളിൽ കോടമഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ച് പുതു വത്സരത്തെ വരവേൽക്കാനാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി യാത്ര സജ്ജീകരിച്ചിട്ടുള്ളത്.
പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, ഗവി, കപ്പൽയാത്ര എന്നീ ട്രിപ്പുകൾക്കു പുറമേ ശിവഗിരിതീർഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം, അയ്യപ്പദർശന പാക്കേജ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ക്രിസ്മസ്, അവധി ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത് എന്ന് ജില്ലാ കോഡിനേറ്റർ പ്രശാന്ത് വേലിക്കകം അറിയിച്ചു. ജനുവരിയിൽ ന്യൂ ഇയർ യാത്രാ സൗകര്യം ഒരുക്കാനും കെഎസ്ആർടിസി തയ്യാറായിക്കഴിഞ്ഞു.
ബുക്കിങ് നമ്പർ:
എരുമേലി-9562269963, 9447287735
പൊൻകുന്നം– 9497888032, 6238657110
ഈരാറ്റുപേട്ട– 9497700814, 9526726383
പാലാ-9447572249, 9447433090
വൈക്കം-9995987321, 9072324543
കോട്ടയം-8089158178, 9447462823
ചങ്ങനാശ്ശേരി-8086163011, 9846852601

