രാത്രി കൊടുംതണുപ്പ്, ഉച്ചയ്ക്ക് കൊടുംചൂട്: ദക്ഷിണേന്ത്യയിൽ ഇത് അസാധാരണം, മൂന്നാറിനും മുന്നറിയിപ്പ്; കേരളം കണ്ടോ അപകടസൂചന?

യഹൂദിയായിലെ, ഒരു ഗ്രാമത്തില്‍, ഒരു ധനുമാസത്തിന്‍, കുളിരും രാവില്‍…’ – ഈ പാട്ടു കേൾക്കാതെ മലയാളിയുടെ ഒരു ക്രിസ്മസ് കാലവും കടന്നുപോകാറില്ല. പറഞ്ഞുവരുന്നതു പക്ഷേ പാട്ടിനെപ്പറ്റിയല്ല ധനുമാസത്തെ കുളിരിനെപ്പറ്റിയാണ്. മഞ്ഞു പെയ്യുന്ന രാവുകളാണ് ക്രിസ്മസ് നാളുകളുടെ പ്രത്യേകതതന്നെ. പക്ഷേ ഇപ്പോൾ രാത്രിയിൽ പെയ്യുന്ന മഞ്ഞിന് കുളിരൽപം കൂടുതലല്ലേ? കുളിരല്ല മറിച്ച്, തണുത്തു വിറയ്ക്കുന്ന അനുഭവമാണ് ഡിസംബർ രാത്രികൾ സമ്മാനിക്കുന്നത്. ഇതെന്താണ് ഇത്തവണ ഇത്രയേറെ കാഠിന്യമേറിയ തണുപ്പ്? കേരളത്തിൽ ഇങ്ങനെയാണെങ്കിൽ, ഉത്തരേന്ത്യ ഒക്ടോബർ മുതൽതന്നെ തണുത്തുവിറച്ചു തുടങ്ങിയെന്നാണു കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇത്തവണ തണുപ്പ് വർധിക്കാനുള്ള പ്രധാന കാരണം

