KSDLIVENEWS

Real news for everyone

പുതുവത്സരാഘോഷം 2026: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം; തട്ടുകടകൾ അടയ്ക്കണം, കൂട്ടം കൂടരുത്; പാർക്കിങ് പാടില്ല

SHARE THIS ON

കോഴിക്കോട്: പുതുവത്സരത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിൽ ഉണ്ടാകാറുള്ള വൻ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ചുരം മേഖലയിലെ തട്ടുകടകൾ വൈകിട്ട് മുതൽ അടയ്ക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ആളുകൾ കൂട്ടം കൂടാനോ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യാനോ പാടുള്ളതല്ലെന്നും നിർദേശമുണ്ട്.

കാഴ്ചകൾ കാണുന്നതിനായി ചുരത്തിലെ വളവുകളിലും വശങ്ങളിലും ആളുകൾ തടിച്ചുകൂടുന്നതും വാഹനങ്ങൾ നിർത്തുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ഈ സമയത്ത് ചുരത്തിൽ വലിയ രീതിയിലുള്ള തിരക്കും പ്രശ്നങ്ങളും ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള ഈ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!