KSDLIVENEWS

Real news for everyone

സ്കൂളുകളിൽ എസ്.എസ്.എ 3.0: അടുത്ത അധ്യയനവർഷം പ്രാബല്യത്തിൽ

SHARE THIS ON

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) പദ്ധതി പരിഷ്കരിക്കുന്നു. സമഗ്ര ശിക്ഷ അഭിയാൻ 3.0 എന്ന പരിഷ്കരിച്ച പദ്ധതി വരുന്ന അധ്യയന വർഷം പ്രാബല്യത്തിൽ വരും. 2018 ൽ നടപ്പാക്കിയ എസ്എസ്എയ്ക്കു പിന്നീടു മാറ്റമൊന്നും വരുത്തിയിരുന്നില്ല. യൂണിഫോം, പാഠപുസ്തകം എന്നിവയ്ക്കെല്ലാം അനുവദിച്ചിരുന്ന ഫണ്ടിലും കാര്യമായ മാറ്റം വരുത്തിയിരുന്നില്ല. ഈ സാമ്പത്തിക സഹായങ്ങളെല്ലാം പരിഷ്കരിക്കുമെന്നാണു വിവരം.

പദ്ധതി ഏതൊക്കെ രീതിയിൽ പരിഷ്കരിക്കണമെന്നതിൽ സംസ്ഥാനങ്ങളിൽനിന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശങ്ങൾ തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു.

കേന്ദ്രവും സംസ്ഥാനവും ധനവിനിയോഗം 60:40 എന്ന അനുപാതത്തിലാണു പങ്കിടുന്നത്. അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 90:10 എന്ന നിലയിലാണു ധനവിനിയോഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!