ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ബന്ധത്തില്‍ പുതിയ നീക്കം; അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ പ്രതിനിധി ചുമതലയേറ്റു

ന്യുഡൽഹി: ഡല്ഹിയിലെ അഫ്ഗാന് എംബസിയുടെ ചുമതല ഏറ്റെടുത്ത് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം നിയമിച്ച ആദ്യ ഡിപ്ലോമാറ്റ് മുഫ്തി നൂര് അഹമ്മദ് നൂർ.
ഇന്ത്യയിലെത്തി ഡല്ഹിയിലെ അഫ്ഗാന് എംബസിയുടെ ചാര്ജ് ഡി അഫയേഴ്സ് സ്ഥാനമാണ് മുഫ്തി നൂര് അഹമ്മദ് നൂര് ഏറ്റെടുത്തത്.
2021-ല് താലിബാന് കാബൂള് പിടിച്ചെടുത്തതിനു ശേഷം ഇത്തരത്തിലുള്ള ആദ്യ നിയമനമാണിത്. ഇന്ത്യ താലിബാന് ഭരണകൂടത്തെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രായോഗിക ബന്ധത്തിന്റെ ഭാഗമായി കാണപ്പെടുന്നു.
താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്ന്ന ഉദ്യോഗസ്ഥനും ഫസ്റ്റ് പൊളിറ്റിക്കല് ഡിപ്പാര്ട്ട്മെന്റിന്റെ മുന് ഡയറക്ടര് ജനറലുമാണ് മുഫ്തി നൂര് അഹമ്മദ് നൂർ. 2025 ഒക്ടോബറില് താലിബാന് വിദേശകാര്യമന്ത്രി അമീര് ഖാന് മുത്തഖിയുടെ പ്രതിനിധി സംഘത്തിനൊപ്പം ഇയാള് ഇന്ത്യ സന്ദര്ശിച്ചിരുന്നു. അന്ന് ഉത്തര്പ്രദേശിലെ ദയൂബന്ദിലെ ദാറുല് ഉലൂം മദ്രസ സന്ദര്ശിച്ചതും ശ്രദ്ധേയമായി. 2025 ഡിസംബറില് ബംഗ്ലാദേശിലും ഇയാള്‍ സന്ദര്ശനം നടത്തിയിരുന്നു.

