KSDLIVENEWS

Real news for everyone

ഇറാന്റെ തന്ത്രപ്രധാന കേന്ദ്രത്തിന് തൊട്ടടുത്ത് വട്ടമിട്ടുപറന്ന് യുഎസ് ‘സബ്‌മറൈൻ കില്ലർ’; ലോകം ഉറ്റുനോക്കി പി8 പോസിഡോൺ

SHARE THIS ON

ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കിടെ ഇറാന്റെ അതീവ സുരക്ഷാമേഖലയായ ഖെഷ്ം (Qeshm) ദ്വീപിന് തൊട്ടടുത്ത് യുഎസ് നേവിയുടെ അത്യാധുനിക ചാരവിമാനം വട്ടമിട്ടുപറന്നത് വലിയ ചർച്ചയാകുന്നു. വിമാനം അമേരിക്കയുടെ അത്യാധുനിക മാരിടൈം പട്രോളിംഗ് എയർക്രാഫ്റ്റായ പി-8 പോസിഡോൺ (P-8A Poseidon) ആണെന്ന് ചില ട്രാക്കിങ് സൈറ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്റെ തന്ത്രപ്രധാന കേന്ദ്രത്തിന് തൊട്ടടുത്ത് വട്ടമിട്ടുപറന്ന് യുഎസ് ‘സബ്‌മറൈൻ കില്ലർ’; ലോകം ഉറ്റുനോക്കി പി8 പോസിഡോൺ
DEFENCE

ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) നാവിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഖെഷ്ം ദ്വീപിന് സമാന്തരമായാണ് പറന്നത്. രാജ്യാന്തര വ്യോമപാതയിലായിരുന്നെങ്കിലും, ഇറാന്റെ നീക്കങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ പാകത്തിലായിരുന്നു വിമാനത്തിന്റെ സഞ്ചാരപാത.

എന്താണ് പി-8 പോസിഡോൺ?

കടലിലെ അന്തകൻ അഥവാ ‘സബ്‌മറൈൻ കില്ലർ’ എന്നാണ് പി-8 പോസിഡോൺ അറിയപ്പെടുന്നത്. ബോയിങ് 737-800 വിമാനത്തിൽ മാറ്റങ്ങൾ വരുത്തി നിർമ്മിച്ച ഈ വിമാനം യുഎസ് നേവിയുടെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നാണ്.

അത്യാധുനിക റഡാറുകൾ: സമുദ്രോപരിതലത്തിലെ കപ്പലുകളെയും കടലിനടിയിലുള്ള മുങ്ങിക്കപ്പലുകളെയും (Submarines) ഒരുപോലെ കണ്ടെത്താൻ ഇതിന് കഴിയും. ഇതിലെ AN/APY-10 റഡാറും ഇലക്ട്രോ-ഓപ്റ്റിക്കൽ സെൻസറുകളും അതീവ സൂക്ഷ്മമായ വിവരങ്ങൾ വരെ ചോർത്താൻ ശേഷിയുള്ളതാണ്.

ആയുധശേഖരം: വെറും നിരീക്ഷണം മാത്രമല്ല ഇതിന്റെ ദൗത്യം. ശത്രു മുങ്ങിക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ടോർപ്പിഡോകൾ, കപ്പലുകളെ ആക്രമിക്കാനുള്ള ഹാർപൂൺ മിസൈലുകൾ (Harpoon anti-ship missiles) എന്നിവ വഹിക്കാൻ ഇതിന് ശേഷിയുണ്ട്.

വേഗതയും റേഞ്ചും: ജെറ്റ് എൻജിനുകൾ ഉപയോഗിക്കുന്നതിനാൽ വളരെ വേഗത്തിൽ (900 km/h) ലക്ഷ്യസ്ഥാനത്തെത്താനും മണിക്കൂറുകളോളം ആകാശത്ത് തങ്ങിനിന്ന് നിരീക്ഷണം നടത്താനും ഇതിന് സാധിക്കും.

സോണോബോയ്‌സ്: കടലിലേക്ക് എറിയാവുന്ന പ്രത്യേകതരം സെൻസറുകൾ (Sonobuoys) ഉപയോഗിച്ച് വെള്ളത്തിനടിയിലെ ശബ്ദതരംഗങ്ങൾ വിശകലനം ചെയ്ത് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം ഇത് തിരിച്ചറിയുന്നു.

ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും, ഇറാന്റെ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് അമേരിക്ക പി-8 പോസിഡോണിനെ പ്രധാനമായും ഉപയോഗിക്കുന്നത്.ഇറാന്റെ നാവിക കരുത്ത് കേന്ദ്രീകരിക്കുന്ന ഖെഷ്ം ദ്വീപിന് സമീപം ഈ വിമാനം എത്തിയത് മേഖലയിലെ നിരീക്ഷണം അമേരിക്ക ശക്തമാക്കിയതിന്റെ സൂചനയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!