ആരിക്കാടി ടോൾ പിരിവ്: കുമ്പള പൊലിസിന്റെ അമിത താൽപ്പര്യം അന്വേഷിക്കണം; മൊഗ്രാൽ ദേശീയവേദി

കുമ്പള: ദേശീയപാത ആരിക്കാടിയിലെ അന്യായ ടോൾപിരിവ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇടയ്ക്കിടെ പിരിവ് നടത്തി,മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ടോൾഗേറ്റ് ജീവനക്കാരും, കുമ്പള പൊലിസും നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാ ണെന്നും, ടോൾ പിരിവിൽ പൊലിസ് ഇടപെടലും ,അമിത താല്പര്യവും അന്വേഷണ വിധേയമാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ടോൾഗേറ്റിൽ പൊലിസ് കാട്ടിക്കൂട്ടിയ അതിക്രമങ്ങളും, കുടുംബസമേതം സഞ്ചരിക്കുകയായിരുന്ന യാത്രക്കാരോടുള്ള മോശമായ പെരുമാറ്റവും സംസ്ഥാന ഡി.ജി.പിക്ക് തെളിവ് സഹിതം പരാതി നൽകാനും ദേശീയവേദി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എ.എം സിദ്ദിഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ അറിയിച്ചു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് കുമ്പള പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തും.

