എൽ.എസ്.എസ്, യു.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പ്

ചെർക്കള: ചെർക്കള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ LSS,USS പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകരുടെ ക്ലാസുകളും രക്ഷിതാക്കൾക്കുള്ള പ്രത്യേക മോട്ടിവേഷൻ ക്ലാസും ഈ ക്യാമ്പിന്റെ ഭാഗമായി നൽകുന്നു.ക്യാമ്പിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് മുനീർ ചെർക്കളം നിർവഹിച്ചു.പ്രിൻസിപ്പൽ വിനോദ് കുമാർ സാർ,ഹെഡ്മാസ്റ്റർ മുഹമ്മദലി സർ,പ്രൈമറി ഇൻ ചാർജ് രാജേഷ് സാർ, കോർഡിനേറ്റർമാരായ ഫാത്തിമ ടീച്ചർ,അഭിലാഷ് സർ, മറ്റു പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി.

