KSDLIVENEWS

Real news for everyone

പതിനായിരങ്ങൾക്ക് അന്നദാനത്തോടെ മുഹിമ്മാത്ത് ഉറൂസ് ഇന്ന് സമാപിക്കും

SHARE THIS ON

പുത്തിഗെ: മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെന്ററിന്റെ സാരഥിയും ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ഇരുപതാമത് ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും പതിനായിരങ്ങൾക്ക് അന്നദാനത്തോടെ ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, അലി ബാഫഖി തങ്ങൾ, കുമ്പോൽ കെ എസ് ആറ്റക്കോയ തങ്ങൾ, ഖാസി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യപ്പള്ളി, കെപി അബൂബക്കര്‍ മുസ്ലിയാര്‍, എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, മുഹമ്മദ് ഫാസില്‍ റസ് വി കാവല്‍കട്ട, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹുസൈൻ സഅദി കെ സി റോഡ്, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ഡോ:അബൂബക്കർ, കർണാടക സ്പീക്കർ യു ടി ഖാദർ, കരീം ഹാജി ചാലിയം, യെനെപ്പോയ അബ്ദുള്ള കുഞ്ഞി ഹാജി,ഹനീഫ് ഹാജി ഉള്ളാൾ, യു കെ മോണു ഹാജി, ഡോ: ഇഫ്തിക്കാർ തുടങ്ങിയവർ സംബന്ധിക്കും.

ഇന്ന് രാവിലെ ഖുര്‍ആന്‍ പഠനം പൂര്‍ത്തീകരിച്ച ഹാഫിസുകള്‍ക്കും ഹിമമി പണ്ഡിതര്‍ക്കും സ്ഥാന വസ്ത്രങ്ങള്‍ വിതരണം ചെയ്യും. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9 30 ന് മൗലിദ് മജ് ലിസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി സഅദി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ എന്നിവരും രാവിലെ 11ന്ഖത്തം ദുആ മജ്‌ലിസിനു സ്വാലിഹ് സഅദി തളിപ്പറമ്പും നേതൃത്വം നല്‍കും.

ഉച്ചക്ക് രണ്ടിന് സാംസ്‌കാരിക സമ്മേളനം എ കെ എം അഷ്റഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സി എന്‍ ജഹ്ഫര്‍ മാസ്റ്റർ വിഷയവതരണം നടത്തും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, ജില്ല പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, സോമശേഖര്‍ തുടങ്ങിയ ജനപ്രതിനിധികൾ സംബന്ധിക്കും. സമാപന സമ്മേളനത്തിൽ ഹാഫിളീങ്ങളും ഹിമമികളുമായ എഴുപത്തി ഒൻപത് പണ്ഡിതന്മാർ സനദ് സ്വീകരിക്കും. പതിനായിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ പരിപാടി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!