KSDLIVENEWS

Real news for everyone

ഹോർമൂസ് കടലിടുക്ക് ഒഴിവാക്കാൻ പുതിയ വ്യാപാര പാത: യുഎഇ-സൗദി അറേബ്യ ചരക്കുനീക്കത്തിനായി പുതിയ ഇടനാഴി ആരംഭിച്ചു

SHARE THIS ON

ദുബൈ: യുഎഇയും സഊദി അറേബ്യയും ചേർന്ന് ചരക്കുനീക്കത്തിന് പുതിയ സമുദ്ര–കര പാത തുറന്നു. ഷാർജയിൽ നിന്ന് കടൽ മാർഗം കൊണ്ട് ദമ്മാമിലേക്കാണ് കപ്പൽ ഗതാഗതം നടത്തുന്നത്. ഷാർജയിലെ തുറമുഖം കരമാർഗം ഖോർഫക്കാൻ കടൽ തീരത്തോട് ബന്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ഹോർമൂസ് കടലിടുക്ക് മറികടക്കാനാകും. 

ഖോർഫക്കാൻ തുറമുഖത്തിൽ നിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കപ്പൽ മാർഗം വഴി ചരക്കുകൾ കൈമാറാൻ സംവിധാനമുണ്ട്. ഷാർജയും ദമ്മാമും ബന്ധിപ്പിക്കുന്ന ഈ പുതിയ വ്യാപാര പാത കൂടുതൽ വേഗത്തിലും സുരക്ഷിതമായും ചരക്ക് നീക്കം ഉറപ്പാക്കുന്നു. 

വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർധിപ്പിക്കുക, പരമ്പരാഗത റൂട്ടുകളിൽ നിന്ന് ആശ്രിതത്വം കുറയ്ക്കുക, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പ്രവാഹം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേഖലയിൽ കൂടുതൽ വഴക്കമുള്ളതും വിശ്വസനീയവുമായ കയറ്റിറക്ക സംവിധാനത്തിനായി വഴിതെളിക്കുന്ന വലിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!