പിഡിപി കാസർഗോഡ് ജില്ല നേതൃ യോഗം ഇന്ന് പാർട്ടി ആസ്ഥാനത്ത്

കാസർഗോഡ്: പീപ്പിൾസ് ഡെമോക്രസി പാർട്ടി കാസർഗോഡ് ജില്ല നേതൃയോഗം മാർച്ച് 30 തിങ്കളാഴ്ച വൈകിട്ട് നാലര മണിക്ക് പാർട്ടി കാസർകോട് ജില്ലാ കാര്യാലയത്തിൽ ചേരും തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിലെ വളരെ നിർണായകമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്ന യോഗത്തിൽ പാർട്ടി സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ സംബന്ധിക്കും. ജില്ല യുടെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ പ്രവർത്തനങ്ങൾ വിപുലീകരിക്കും എന്ന് പിഡിപി കാസർഗോഡ് ജില്ല സെക്രട്ടറി യൂനുസ് തളങ്കര അറിയിച്ചു

