KSDLIVENEWS

Real news for everyone

നേതാക്കളെ വധിച്ചാല്‍ ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്‌ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കുമെന്ന് ഇറാന്‍

SHARE THIS ON

ഇറാന്‍ നേതാക്കളെ വധിക്കുന്നത് തുടര്‍ന്നാല്‍ പ്രമുഖ ഐടി കമ്ബനികള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പു നല്‍കി ഇസ് ലാമിക് റവല്യൂഷണി ഗാര്‍ഡ് (ഐആര്‍ജിസി).

‘ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ടെസ്ല, മെറ്റ ഉള്‍പ്പെടെയുള്ള കമ്ബനികളെ നിയമാനുസൃത ലക്ഷ്യങ്ങളാക്കി പരിഗണിക്കുമെന്നാണ് ഐആര്‍ജിസിയുടെ മുന്നറിയിപ്പ്.

ഐആര്‍ജിസിയുടെ ഭീഷണിയില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന 18 കമ്ബനികളില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഇന്റല്‍, ഐബിഎം, ടെസ്ല, ബോയിംഗ് എന്നിവ ഉള്‍പ്പെടുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

”ഏപ്രില്‍ 1 ബുധനാഴ്ച ടെഹ്റാന്‍ സമയം രാത്രി 8 മണി മുതല്‍ ഇറാനില്‍ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പകരമായി ഈ കമ്ബനികള്‍ അവരുടെ യൂനിറ്റുകളുടെ നാശം പ്രതീക്ഷിക്കണം,” ഐആര്‍ജിസി പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനിയന്‍ സൈന്യം ആക്രമണം നടത്തുന്ന പ്രത്യേക രാജ്യങ്ങളുടെ പേര് റെവല്യൂഷണറി ഗാര്‍ഡ്സ് നല്‍കിയിട്ടില്ല. ‘ഭീകര ലക്ഷ്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും ട്രാക്ക് ചെയ്യുന്നതിലും പ്രധാന ഘടകം അമേരിക്കന്‍, ഐസിടി, എഐ കമ്ബനികളായതിനാല്‍ … ഇനി മുതല്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍ ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കും,’ ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിലും ദുബയിലും ഉള്‍പ്പടെ പ്രമുഖ ഐടി കമ്ബനികളുടെ കോര്‍പറേറ്റ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!