ഒരു സിനിമയ്ക്ക് 275 കോടി വരെ പ്രതിഫലം; തമിഴ് നാർ മുഖ്യമന്ത്രിക്ക് ശമ്പളം വർഷം 35 ലക്ഷം

ചെന്നൈ: ഒരു സിനിമയ്ക്ക് 275 കോടി രൂപവരെ പ്രതിഫലം വാങ്ങിയിരുന്ന താരമായ വിജയ് മുഖ്യമന്ത്രി പദവിയിലെത്തുമ്പോൾ വർഷത്തിൽ മൊത്തം ലഭിക്കുന്ന ശമ്പളം 35 ലക്ഷം രൂപമാത്രം. സൂപ്പർ താരത്തിൽനിന്ന് മുഖ്യമന്ത്രി പദവിയിൽ എത്തുമ്പോൾ സാമ്പത്തികമായി വലിയ നഷ്ടമാണ് വിജയ്ക്ക് ഉണ്ടാകുക.
ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമായ ‘ജനനായകന്’ 275 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ വിജയ്യുടെ അടിസ്ഥാന പ്രതിമാസം ശമ്പളം 2,05,000 രൂപയാണ്. മറ്റ് ആനൂകൂല്യങ്ങളെല്ലാം ചേർത്താൽ 2.85 ലക്ഷം രൂപ വരെയാകും. ഇൗ രീതിയിൽ കണക്കാക്കിയാൽ പ്രതിവർഷ ശമ്പളം 34.2 ലക്ഷം രൂപയാണ്.

