KSDLIVENEWS

Real news for everyone

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു

SHARE THIS ON

കോഴിക്കോട്/ റിയാദ്: സൗദിയിലെ ജയിലിൽ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് മടങ്ങാം. 20 വർഷമായി ജയിലിൽ കഴിയുമായിരുന്നു റഹിം. സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ മരിച്ച സംഭവത്തിലാണ് റഹിമിന് ശിക്ഷ ലഭിക്കുന്നത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, മാപ്പ് നൽകാൻ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നൽകിയത്. ജനകീയ ക്യാംപെയ്നിലൂടെയാണ് ധനസമാഹരണം നടത്തിയത്.

error: Content is protected !!