കാസർഗോഡ് കോവിഡ് ബാധിച്ച് രണ്ട് മരണം.
കാസർകോട് കോവിഡ് ബാധിച്ച് ജില്ലയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി
ടി.ഹസൈനാർ ഹാജി (78) കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ വെച്ചും, ഉപ്പള ബപ്പായി തൊട്ടിയിലെ ഹാജി അബ്ദുറഹ്മാൻ വി.എസിന്റെ ഭാര്യ ഷെഹർ ബാനു (74 ) എന്നിവരാണ് മരണപ്പെട്ടത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ജൂലൈ 28 നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഹസൈനാർ ഹാജിഏറെ കാലമായി ഹാർട്ട് പേഷ്യന്റ് ആയി ചികിത്സയിലായിരുന്നു.
ഭാര്യ പി പി ബീഫാത്തിമ.
മക്കൾ. സുനീറ, സമീറ നസീമ, പരേതനായ ജാഫർ.
മരുമക്കൾ. ആയിഷ, ടി ഇസ്മായിൽ, എം ടി മുഹമ്മദ്.
മലേഷ്യയിലെ മുൻ കാല വ്യാപാരിയായിരുന്നു അസിനാർ ഹാജി .
ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഉടുംബുന്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും