KSDLIVENEWS

Real news for everyone

സ്‌പോണ്‍സര്‍ വേണ്ട: അഞ്ച് വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും വന്നുപോകാം; പുത്തൻ വിസയുമായി യുഎഇ

SHARE THIS ON

ദുബായ്: വിദേശ വിനോദസഞ്ചാരികള്‍ക്കായി അഞ്ച് വർഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എൻട്രി വിസിറ്റ് വിസ ലഭ്യമാക്കിയതായി ദുബായ് ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.

ഒരു സ്‌പോണ്‍സറുടെയോ ആതിഥേയന്റെയോ ആവശ്യമില്ലാതെ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നല്‍കുന്നതാണ് ഈ വിസ.

ഓരോ സന്ദർശനത്തിനും 90 ദിവസം വരെ യുഎഇയില്‍ തങ്ങാം. ആവശ്യമെങ്കില്‍ 90 ദിവസത്തേക്ക് കൂടി ഇത് നീട്ടാനും ഓപ്‌ഷനുണ്ട്. എന്നാല്‍, 180 ദിവസത്തില്‍ കൂടുതല്‍ ഒറ്റത്തവണ യുഎഇയില്‍ തങ്ങാനാവില്ല. യുഎഇ പതിവായി സന്ദർശിക്കുന്ന വിനോദസഞ്ചാരികള്‍, കുടുംബത്തെ സന്ദർശിക്കാൻ എത്തുന്നവർ, ബിസിനസുകാർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് വിസ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.

വിസയ്‌ക്ക് വേണ്ട യോഗ്യതകള്‍

അപേക്ഷകർക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട്, സമീപകാലത്തെടുത്ത ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പുള്ള ആറ് മാസത്തില്‍ 4,000 ഡോളർ (3,85,313രൂപ) പണം ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

യുഎഇയുടെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയും സ്‌മാർട്ട് ആപ്ലിക്കേഷനുകള്‍ വഴിയും അപേക്ഷകള്‍ സമർപ്പിക്കാം. അപേക്ഷാ ഫോം പൂരിപ്പിച്ച്‌ അനുബന്ധ രേഖകള്‍ സമർപ്പിക്കണം. ആവശ്യമായ ഫീസും അടയ്‌ക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!