കുവൈത്തിൽ ഇറാന്റെ കനത്ത ആക്രമണം; വ്യോമപാത അടച്ചു

ദുബായ്: കുവൈത്തിൽ കനത്ത വ്യോമാക്രണവുമായി ഇറാൻ. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു.
വ്യോമപാത അടച്ചതിനെത്തുടർന്ന് ജൂലൈ 18-ലെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. പുതിയ വിവരങ്ങൾ അറിയുന്നതിനായി, ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറുകളിലേക്ക് അയക്കുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകി.

