ആയങ്കിയെ തൂക്കിയതിനുപിന്നാലെ ശക്തമാക്കി ഓപറേഷൻ ഗ്രിപ്പ്: കോഴിക്കോട് ഒറ്റദിവസം പിടിയിലായത് 25 ഗുണ്ടകൾ

കോഴിക്കോട്: കക്കോടി പാലത്ത് ആനക്കൊമ്പ് വിൽപ്പനയ്ക്കിടെ ആറുപേരെ വനംവകുപ്പ് പിടികൂടി. കക്കോടി പാലത്ത് സ്വദേശികളായ അസീൽ, മുഹമ്മദ് റിഹാൻ, താമരശ്ശേരി രാരോത്ത് പരീദ്, കോട്ടയം പാമ്പാടി വിൻസന്റ്, തിരുവനന്തപുരം തോന്നക്കൽ ദിൽഷാദ്, തിരുവനന്തപുരം പാച്ചിറ സുധീർ എന്നിവരെയാണ് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡിന്റെയും താമരശ്ശേരി റെയ്ഞ്ചിന്റെയും സംയുക്ത ഓപ്പറേഷനിൽ ഞായറാഴ്ച പിടികൂടിയത്. ഇവരിൽനിന്ന് ആനക്കൊമ്പും പിടിച്ചെടുത്തു. വീടുവളഞ്ഞാണ് കച്ചവടക്കാരും ഇടനിലക്കാരുമടക്കമുള്ള സംഘത്തെ പിടികൂടിയത്. അഞ്ചുപേരെ വീട്ടിൽനിന്നും റെയ്ഡിനിടെ കാറിൽ രക്ഷപ്പെട്ട പാച്ചിറ സ്വദേശി സുധീറിനെ കോഴിക്കോട് പുഷ്പാ ജങ്ഷനിലെ ഹോട്ടലിൽനിന്നുമാണ് പിടികൂടിയത്.
പാലത്തെ ഒരുവീട്ടിൽ ആനക്കൊമ്പ് ഇടപാട് നടക്കുന്നതായി തിരുവനന്തപുരം വനം ഇന്റലിജൻസിനാണ് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് വൈകീട്ട് മൂന്നുമണിയോടെ വനംവകുപ്പുസംഘം വീട് വളഞ്ഞു. സംഭവസമയത്ത് വിൽപ്പനയ്ക്കുള്ള ചർച്ച നടക്കുകയായിരുന്നു. അസീലും മുഹമ്മദ് റിഹാനും വയനാട്ടിൽനിന്ന് കൊണ്ടുവന്നതായിരുന്നു ആനക്കൊമ്പ്. ഇത് അസീലിന്റെ വീട്ടിൽ കട്ടിലിനടിലായിരുന്നു സൂക്ഷിച്ചിരുന്നത്. അഞ്ചുലക്ഷംരൂപയ്ക്കാണ് ആനക്കൊമ്പ് വിൽക്കാൻ തീരുമാനിച്ചത്. താമരശ്ശേരി സ്വദേശി പരീദായിരുന്നു ഇടനിലക്കാരൻ. ആനക്കൊമ്പ് വാങ്ങാനെത്തിയ കോട്ടയം, തിരുവനന്തപുരം സ്വദേശികൾ ഒരാഴ്ചയായി കോഴിക്കോട്ടെ ഹോട്ടലിലുണ്ടായിരുന്നു.
വയനാട്ടിൽനിന്ന് ഇവർക്ക് ആനക്കൊമ്പ് കൈമാറിയ ആൾക്കുവേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംയുക്ത ഓപ്പറേഷനിൽ കോഴിക്കോട് വനം വിജിലൻസ് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.പി. ശ്രീജിത്ത് ,താമരശ്ശേരി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. പ്രോംഷമീർ, വനം വിജിലൻസ് റെയ്‌ഞ്ച് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി. മുഹമ്മദ് അസ്‌ലം, എ. ആസിഫ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) ഇ.കെ. ശ്രീലേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ. ലുബൈബ, ബി. പ്രബീഷ്, ശ്വേതപ്രസാദ്, ആൻസി ഡയാന, ഡ്രൈവർ വി. സുനീഷ്, താമരശ്ശേരി റെയ്‌ഞ്ച് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം.ടി. സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.എസ്. ഷനീഷ്, പി.ജി. അപർണാ ആനന്ദ് എന്നിവരും പങ്കെടുത്തു.
അർജുൻ ആയങ്കിക്കുവേണ്ടിയുള്ള തിരച്ചിലിനു പിന്നാലെ കോഴിക്കോട് നഗരത്തിൽ ഗുണ്ടാബന്ധമുള്ളവരെ പിടികൂടി പോലീസ്. പോലീസിന്റെ ഗുണ്ടാ, റൗഡി പട്ടികകളിൽപ്പെട്ട 25 പേരെയാണ് വിവിധ സ്റ്റേഷനുകളിലായി ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി അറസ്റ്റ് ചെയ്തത്.
ക്വട്ടേഷൻ കേസുകളിൽപ്പെട്ടവർ,ലഹരി ഇടപാടുകാർ, സ്വർണം പൊട്ടിക്കൽ കേസുകളിലെ പ്രതികൾ എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി കരുതൽ അറസ്റ്റ് ചെയ്തത്. അതത് സ്റ്റേഷനുകളിലെ കേസ് ഹിസ്റ്ററി പരിശോധിച്ചാണ് അറസ്റ്റ്. ചിലരെ സ്റ്റേഷനുകളിൽ വിളിച്ചുവരുത്തുകയും മറ്റുചിലരെ പോലീസ് േപായി അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവിൽ അവർക്ക് ക്രിമിനൽ കേസുകളുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. കൊടുംകുറ്റവാളി അർജുൻ ആയങ്കിയുമായി ബന്ധമുള്ളവർ കോഴിക്കോട്ടുണ്ടോ എന്നും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈബർപോരാളികളുടെ പിന്തുണയിലാണ് അർജുൻ ആയങ്കിയുൾപ്പെടെയുള്ള ക്രിമിനലുകൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്.
അത്തരം ആളുകളിൽ ആയങ്കിയുമായി അടുപ്പമുള്ളവരുണ്ടോ എന്നും നോക്കുന്നുണ്ട്. വടകര മേഖലയിൽ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള സൈബർപോരാളികളും ക്രിമിനൽ കേസുകളിൽ പ്രതികളായുള്ളവരുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

