KSDLIVENEWS

Real news for everyone

സംസ്ഥാന വൈസ് പ്രസിഡന്റിനെ തടഞ്ഞു; രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

SHARE THIS ON

ഇടുക്കി: ഇടുക്കിയിൽ യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക നടപടി. തൊടുപുഴയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറി അൻഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി എം ബാവ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഇരുവരും കഴിഞ്ഞയാഴ്ച തൊടുപുഴയിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എം സലീമിനെ വഴിയിൽ തടഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമായിരുന്ന പ്രതിഷേധത്തിന് കാരണം. ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

error: Content is protected !!