വൈദ്യുതി നിയന്ത്രണം കെഎസ്ഇബി വിത് യു ആപ്പിലൂടെ മുന്‍കൂട്ടി അറിയാം: നാളെ ഉച്ചയോടെ നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇനി മുന്‍കൂട്ടി അറിയാം. കെഎസ്ഇബിയുടെ വിത് യു എന്ന ആപ്പിലൂടെയാണ് വൈദ്യുതി നിയന്ത്രണം അറിയാന്‍ സാധിക്കുക. സംസ്ഥാനത്ത് മുഴുവന്‍ നാളെ ഉച്ചയോടെ ഈ സംവിധാനം നിലവില്‍ വരും.
വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്പിനെ ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഒ എം എസില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുക. തിരുവനന്തപുരം ജില്ലയിലെ പരീക്ഷണം വിജയകരമെന്ന് അധികൃതര്‍ അറിയിച്ചു.

