തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി.ബി മുങ്ങി; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും വെച്ച് പി.ബി മുങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ പരിഹാസം. പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടുനിൽക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. അത് വളരെ നല്ലതാണ്. ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
റിപ്പോർട്ടർ ചാനലിലെ പോലീസ് പരിശോധന നിയമപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താപ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല. താനും ആ വാർത്ത അറിഞ്ഞത് ആ ചാനലിലൂടെയാണ്. കായികവകുപ്പ് ഒരു പരാതി ആഭ്യന്തരവകുപ്പിന് നൽകിയിരുന്നു. അതുപ്രകാരം രൂപീകരിച്ച എസ്.ഐ.ടിയുടെ നിയമപരമായ റെയ്ഡ് ആണ് റിപ്പോർട്ടർ ടിവിയിൽ ഉണ്ടായത്. ഫോണുകൾ പിടിച്ചെടുത്തത് പോലീസിന്റെ അന്വേഷണവിധേയമായ കാര്യമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

