KSDLIVENEWS

Real news for everyone

മംഗ്ലുരുവിൽ യുവാക്കൾക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; യുവാക്കളെ കാണാനില്ല, അന്വേഷണം

SHARE THIS ON

മംഗ്ളൂരു: യുവാക്കൾക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ളൂരു സ്വദേശിനിയായ വർഷ (22) യാണ് സകലേശ്‌പൂർ, ഹെത്തൂർ വാലലഹള്ളി കുടികെയിലെ ശ്രീദേവി ലോഡ്‌ജിലാണ് മൃതദേഹം കാണപ്പെട്ടത്. സെപ്‌തംബർ 11നാണ് വർഷയും രണ്ട് യുവാക്കളും ലോഡ്‌ജിൽ മുറിയെടുത്തത്. യുവതിയെ മുറിക്കു പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെ കാണാനില്ല. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

error: Content is protected !!