KSDLIVENEWS

Real news for everyone

സീതാംഗോളി-പെർള റൂട്ടിൽ മുഗുറോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതരം

SHARE THIS ON

കാസർകോട്: സീതാംഗോളി-പെർള റോഡിൽ പുത്തിഗെ, മുഗുറോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഊജംപദവിലെ മുഹമ്മദിൻ്റെ മകൻ എം.ടി മുഹമ്മദ് അഷ്റഫ് (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്.

മുഹമ്മദ് അഷ്റഫ് ഓടിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്ന് എത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അഷ്റഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!