KSDLIVENEWS

Real news for everyone

തെക്കൻ കേരളത്തിൽ ട്രെയിനുകൾക്കു കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്ന റെയിൽവേ, മലബാറിനെ അവഗണിക്കുന്നു’

SHARE THIS ON

കണ്ണൂർ: തെക്കൻ കേരളത്തിൽ ട്രെയിനുകൾക്കു കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്ന റെയിൽവേ, മലബാറിനെ ഇക്കാര്യത്തിൽ അവഗണിക്കുന്നുവെന്ന് ഇവിടെ നിന്നുള്ള യാത്രക്കാരുടെ പരാതി. പ്രധാന ഉത്സവകാലങ്ങളിൽ കേരളത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കാറുണ്ട്. യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്താണ് പ്രധാന നഗരങ്ങളിലേക്കു പ്രത്യേക സർവീസുകൾ നടത്തുന്നത്. എന്നാൽ മലബാറിൽ ഏറെ യാത്രക്കാരെ ലഭിക്കുന്ന പ്രധാന സ്റ്റേഷനുകളെ ഒഴിവാക്കിയാണു പല പ്രത്യേക ട്രെയിനുകളും സർവീസ് നടത്തുന്നതെന്നാണു പരാതി.

ഷൊർണൂർ– മംഗളൂരു റൂട്ടിൽ ഓടുന്ന പ്രത്യേക, ഉത്സവകാല ട്രെയിനുകൾ സാധാരണയായി തിരൂരിലും കോഴിക്കോട്ടുമാണ് സ്റ്റോപ് അനുവദിക്കുന്നത്. ചില സർവീസുകൾ വടകര, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും നിർത്തുന്നുണ്ട്. എന്നാൽ കുറ്റിപ്പുറം, കൊയിലാണ്ടി, തലശ്ശേരി പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ പലപ്പോഴും ഒഴിവാക്കപ്പെടുന്നു. എന്നാൽ തെക്കൻ കേരളത്തിൽ താരതമ്യേന ചെറിയ സ്റ്റേഷനുകൾ ഉൾപ്പെടെ ഒട്ടേറെ സ്റ്റേഷനുകളിൽ പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!