KSDLIVENEWS

Real news for everyone

മദീനയിലേക്ക് ഹൂതികളുടെ മിസൈലാക്രമണം; പ്രതിരോധിച്ച് സൗദി, വിമാനത്താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഭീഷണി

SHARE THIS ON

ദുബായ്: സൗദി അറേബ്യയിലെ മദീനയിലേക്ക് ഹൂതികൾ വീണ്ടും മിസൈലാക്രമണം നടത്തി. മിസൈൽ പ്രതിരോധിച്ചെന്നും ആർക്കും പരിക്കില്ലെന്നും സൗദി സഖ്യസേന അറിയിച്ചു. വിമാനത്താവളത്തിലേക്ക് വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതികൾ അറിയിച്ചു. സൗദിയുടെ വ്യോമപാത ഉപേക്ഷിക്കണമെന്നും വിമാന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.

റിയാദ് വിമാനത്താവളത്തിലേക്ക് ഈ മാസം 20 ആക്രമണങ്ങളുണ്ടായെന്ന് സൗദി അധികൃതർ അറിയിച്ചു. വിമാനത്താവള ആക്രമണത്തിൽ ഇതുവരെ 17 പേർ മരിച്ചു. ഹൂതികൾക്ക് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്. ആയുധങ്ങളും പരിശീലനവുമടക്കം നൽകുന്നത് ഇറാനാണെന്നും സൗദി ആരോപിക്കുന്നു.

error: Content is protected !!