പെരിയാട്ടടുക്കത്ത് വീട്ടിൽ കവർച്ച; പൊലീസ് ചോദ്യംചെയ്യലിന് വിളിപ്പിച്ച അയൽവാസി ജീവനൊടുക്കി

പെരിയാട്ടടുക്കം (കാസർകോട്)∙ മോഷണംനടന്ന വീട്ടിൽനിന്ന് മണംപിടിച്ച പൊലീസ്നായ ഓടിയെത്തിയ സ്ഥലത്തിനു സമീപത്തെ വീട്ടിലെ ആൾ പൊലീസ് ചോദ്യംചെയ്യാൻ വിളിച്ചതിനുപിന്നാലെ ജീവനൊടുക്കി. പെരിയാട്ടടുക്കം നീരാറ്റി തൊട്ടിയിലെ ബാലകൃഷ്ണനെയാണ് (58) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരു വിരാജ്പേട്ട സ്വദേശിയാണ്.
പനയാൽ പെരിയാട്ടടുക്കം നീരാറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവം. മോഷണംനടന്ന വീട്ടിൽനിന്ന് 200 മീറ്റർ മാറിയാണ് ഇയാളുടെ വീട്. പ്രഭാതസവാരിക്കു പോയസമയത്ത് വീട്ടിൽനിന്ന് 2 പവന്റെ വളയും 3 പവന്റെ ബ്രേസ്ലറ്റും 3,000 രൂപയും കവർന്നെന്ന് ധന്യയെന്ന ഗൃഹനാഥയാണ് പരാതി നൽകിയത്. മകൾ മുകൾനിലയിൽ ഉറങ്ങുന്നതിനാൽ വീടുപൂട്ടി താക്കോൽ വൈദ്യുതിമീറ്റർ ബോക്സിൽ വച്ചു. താക്കോലെടുത്ത് വീടുതുറന്ന് കവർച്ച നടത്തിയശേഷം താക്കോൽ തിരികെ മീറ്റർ ബോക്സിൽത്തന്നെ വച്ചതാണെന്നു കരുതുന്നു. തിരികെയെത്തിയ ധന്യ മോഷണം നടന്നതായി മനസ്സിലാക്കി ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നായ ബാലകൃഷ്ണന്റെ വീടിനടുത്തുവരെ മണംപിടിച്ചെത്തി. തുടർന്ന് ഇയാളോടും പരിസരത്തുള്ള മറ്റ് വീട്ടുകാരോടും ചോദ്യംചെയ്യലിന് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. പൊലീസ് സംഘം മോഷണംനടന്ന വീട്ടിൽ തിരികെ എത്തിയതിനു പിന്നാലെ ബാലകൃഷ്ണനെ തൂങ്ങിയനിലയിൽ കണ്ടതായി മകൻ വിളിച്ചറിയിക്കുകയായിരുന്നു.
YOU MAY LIKE
‘വിദേശിയെ വിവാഹം ചെയ്യണമെന്ന് രാഹുൽ പറഞ്ഞാൽ ?’: സോണിയയോട് പ്രിയങ്ക
കുടുംബത്തിന്റെ ഭാവി ഇന്ന് തന്നെ സുരക്ഷിതമാക്കൂ
മികച്ച ടേം ഇൻഷുറൻസ് പ്ലാനുകൾ
‘കാല്‍മുട്ടില്‍ മിഷ്കിന് തലോടിയത് നടിയെ അസ്വസ്ഥയാക്കി’; ചുട്ട മറുപടി നല്കി കീര്‍ത്തി സുരേഷ്
36 വർഷത്തെ പ്രവാസത്തിനിടയിലെ ആ ചെറിയ ‘പിഴവ്’, ഭയന്ന് ജീവിച്ചത് 15 വർഷം! ഒടുവിൽ നൊമ്പരമായി മടക്കം; മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
കോൺഗ്രസിലെ തർക്കം: പുറത്തും വിയോജിച്ച് സണ്ണി; അടൂർ പ്രകാശിനെതിരെ മന്ത്രിസഭായോഗത്തിൽ വിമർശനം
പൊലീസെത്തി ബാലകൃഷ്ണനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാസർകോട്ടെ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമൻ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ എ.രാധ. മകൻ അൻഷിത്.

