നടുക്കം മാറാതെ ബായാർ കന്യാല ഗ്രാമം. നാലു പേരെ വെട്ടിക്കൊന്ന യുവാവിന് മനോ രോഗമെന്ന് സംശയം.
ഉപ്പള: യുവാവ് കുടുംബത്തില്‍പെട്ട നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംഗ്ര അന്യേഷണം നടത്തുമെന്ന് പോലീസ്. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയനെ നാട്ടുകാരാണ് പിടികൂടി പോലീസിലേല്‍പിച്ചത്. തിങ്കളാഴ്ച സന്ധ്യയോടെ നാടിനെ നടുക്കിയ കൊലപാതത്തിൽ നടുക്കം മാറാതെ ബായാർ കന്യാല ഗ്രാമം. യുവാവിന്റെ എല്ലാ പശ്ചാത്തലവും മനോ രോഗിയാണോ എന്നതും സമഗ്രമായി അന്യേഷിക്കും. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വഴിതര്‍ക്കത്തെ തുടര്‍ന്ന് പ്രശ്‌നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.