ഒരു ദിവസത്തിനുള്ളിൽ രാജ്യത്ത് 857 കൊവിഡ് മരണം; അരലക്ഷത്തില്‍ കുറയാതെ പുതിയ കോവിഡ് കേസുകൾ.
ന്യൂഡല്‍ഹി രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ അവസ്ഥയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകളും 857 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ആകെ കേസുകളുടെ 19 ലക്ഷം കടന്നു. 19,08,255 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.12,82,215 പേര്‍ ഇതിനോടകം രോഗമുക്തരായി. 5,86,244 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേസ് ഉയര്‍ന്ന് നില്‍ക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ ചെറിയ കുറവുണ്ടായെങ്കിലും മരണ നിരക്ക് ആശങ്കപ്പെടുത്തുന്ന രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇന്നലെ 7,760 പുതിയ കേസുകളും 300 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മുംബൈയില്‍ മാത്രം 709 പുതിയ രോഗികളുണ്ടാകുകയും 56 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതിനകം 4,57,956 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 16,142 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്നലെ 5,063 കേസുകളും 108 മരണവുമാണുണ്ടായത്. സംസ്ഥാനത്ത് ഇതിനകം 2,68,285 പേര്‍ക്ക് കൊവഡ് ബാധിക്കുകയും 4349 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയില്‍ ഇന്നലെ 9747 കേസും 67 മരണവും കര്‍ണാടകയില്‍ 6259 കേസും 110 മരണവും ഇന്നലെയുണ്ടായി. ആന്ധ്രയില്‍ 17633 കേസും 1604 മരണവുമാണ് ആകെയുണ്ടായത്. കര്‍ണടകയിലെ ആകെ കേസുകള്‍ 145830ഉം മരണം 2704ഉമാണ്.
ഡല്‍ഹിയില്‍ 4033, ഉത്തര്‍പ്രദേശില്‍ 1817, ബംഗാളില്‍ 1785, ഗുജറാത്തില്‍ 2533, മധ്യപ്രദേശില്‍ 911 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.