മക്ക: ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നു കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അഞ്ച് മാസത്തോളമായി നിര്‍ത്തി വെച്ചിരുന്ന ഉംറ തീർത്ഥാടനമാണ് പുനരാരംഭിക്കുന്നത്. ഉംറ തീർത്ഥാടനം പുനരാരംഭിക്കുവാൻ നീക്കമാരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അഞ്ച് മാസത്തോളമായി നിര്‍ത്തി വെച്ചിരുന്ന ഉംറ തീർത്ഥാടനമാണ് പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും വിജയകരമായി ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഉംറ തീർത്ഥാടവും ആരംഭിക്കുവാനൊരുങ്ങുന്നത്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് മാസം മുതലാണ് ഉംറ തീർത്ഥാടനത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. തുടർന്ന് രാജ്യത്ത് നിലവിലുള്ള തീർത്ഥാടകരെ ഘട്ടം ഘട്ടമായി സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അതിന് ശേഷം മക്കയിലെ ഹറം പള്ളിയിൽ നിയന്ത്രണങ്ങളോടെ പ്രാർത്ഥനകൾ നടക്കാറുണ്ടായിരുന്നുവെങ്കിലും, ആദ്യമായി തീർത്ഥാടകരെത്തുന്നത് ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് വേണ്ടിയായിരുന്നു. ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് ശേഷം, അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം.
ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ഉംറ തീർത്ഥാടനവും നടപ്പിലാക്കുക. ഈ വർഷത്തെ അസാധാരണമായ ഹജ്ജ് കർമ്മങ്ങളിലൂടെ നേടിയ അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾക്കനുസൃതമായി അടുത്ത ഉംറ സീസണിന് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കുവാനാണ് പദ്ധതിയെന്ന് ഹജ്ജ് കാര്യ അണ്ടർ സെക്രട്ടറി ഡോ. ഹുസ്സൈൻ അൽ ഷരീഫ് പറഞ്ഞു.
error: Content is protected !!