മറഡോണയുടെ മരണം ; ഡോക്ടർക്കെതിരെ കേസ് ; സമഗ്ര അന്വേഷണം വേണമെന്ന് മക്കൾ

ബ്യൂണസ് ഐറിസ്: മറഡോണയുടെ മരണത്തില്‍ സമഗ്ര അന്വേഷണം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ രംഗത്ത്. പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മറഡോണയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മനപൂര്‍വം വൈകിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം
മറഡോണയുടെ കുടുംബഡോക്ടറുടെ വീ ട്ടില്‍ റെയ്ഡ് നടത്തിയതാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ക്കെതിരെ കേസ് എടുത്തതായും അര്‍ജീന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.