വീണ്ടും
4 കോവിഡ് മരണം
സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.
കണ്ണൂർ കൂത്തുപറമ്ബ് സ്വദേശി സി.സി രാഘവൻ ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഘവന്റെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടത്തും.
മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെയാൾ. 52 വയസായിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണപ്പെട്ടിട്ടുണ്ട്. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്ബ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64) രോഗം സ്ഥിരീകരിച്ചു.