KSDLIVENEWS

Real news for everyone

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ്ര രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്തു

SHARE THIS ON

കൊളംബോ| ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റെ മഹീന്ദ രാജപക്‌സെ രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ചരിത്രപ്രാധാന്യമുള്ള ബുദ്ധക്ഷേത്രത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. 74കാരനായ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി നേതാവിന് ഒമ്പതാം പാര്‍ലിമെന്റില്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരനും പ്രസിഡന്റുമായ ഗോതബയ രാജപക്‌സെ കൊളംബിയിലെ പവിത്രമായ രാജമഹ വിഹാരായയില്‍ വെച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രാജ്പക്‌സെ ജൂലൈയില്‍ തന്റെ രാഷട്രീയ ജീവതത്തിന് 50 വര്‍ഷം പൂര്‍ത്തിയാക്കിരുന്നു. 1970 അദ്ദേഹത്തിന്റെ 24മത്തെ വയസ്സിലാണ് അദ്ദേഹം ആദ്യമായി പാര്‍ലിമന്റംഗമായി തിരഞ്ഞെടുത്തത്. അതിന് ശേഷം രണ്ട് തവണ അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുത്തു. പിന്നീട് മൂന്ന് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഈ മാസം അഞ്ചിലെ പൊതുതിരഞ്ഞെടുപ്പില്‍ മഹീന്ദ രാജ്പക്‌സെയുടെ നേതൃത്വത്തിലുള്ള എസ് എല്‍ പി പി പാര്‍ട്ടി വന്‍ വിജയം നേടി. മഹീന്ദ രാജപക്‌സെ തിരഞ്ഞെടുപ്പില്‍ 500,000 വ്യക്തിഗത വോട്ടുകള്‍ നേടി. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ഥി രേഖപ്പെടുത്തിയ ഉയര്‍ന്ന വോട്ടാണിത്.

225 അംഗ പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സഖ്യകക്ഷികളുമായി മൊത്തം 150 സീറ്റുകള്‍ നേടിയ എസ് എല്‍ പി പി 145 നിയോജകമണ്ഡലങ്ങളില്‍ വിജയിച്ചു. മന്ത്രിമാര്‍, ഉപമന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശ്രീലങ്കന്‍ രാഷട്രീയത്തില്‍ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലര്‍ത്തുന്നതാണ് രാജ്പക്‌സെ കുടുംബം.

Read more http://www.sirajlive.com/2020/08/09/437316.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!