പ്ലസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചു
മലപ്പുറം: കാളികാവ് ,തൊടിക സുലൈമാന്റെ മകന് സഹദ് റാഷി (18) യാണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
സമീപവാസികള്‍ കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പള്ളിശ്ശേരി ജി എല്‍ പി സ്കൂളിന് സമീപത്തെ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.