രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 കോടി ആയി ; കോവിഡ് മുക്തരുടെ എണ്ണം 95,80,402 ലക്ഷവും ;
24 മണിക്കൂറിനിടെ 26,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 341 മരണവും

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,624 പേര്‍ക്ക് കോവിഡ്. 341 പേര് മരിച്ചു. 29,690 പേര്‍ക്ക് രോഗ മുക്തിയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5.8 ശതമാനത്തിന്റെ വര്‍ധനവുണ്ട്.
രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,00,31,223 ആയി. 95,80,402 പേര് രോഗ മുക്തരായി. നിലവില്‍ 3,05,344 ആക്ടീവ് കേസുകള്‍. 341 പേര് മരിച്ചതോടെ രാജ്യത്തെ ആകെ മരണം 1,45,477 ആയി.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നത്. ഇതോടെ അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ഇന്ത്യയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.