കുവൈറ്റിലെ മുൻ അമീറിന്റെ മകൻ അന്തരിച്ചു

കുവൈത്ത് സിറ്റി> കുവൈത്ത് മുന്‍ ഭരണാധികാരിയുടെ മകനും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന ഷെയ്ഖ് നാസര്‍ സബ അല്‍ സബ നിര്യാതനായി. 72 വയസ്സായിരുന്നു.
ശക്തമായ അഴിമതി വിരുദ്ധ നിലപാടുകളാലും വന്‍ വികസന പദ്ധതികളാലും പ്രശസ്തനായ ഷെയ്ഖ് നാസര്‍ ഞായറാഴ്ചയാണ് മരിച്ചതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
മരണകാരണം വ്യക്തമല്ല. എന്നാല്‍, രണ്ട് വര്‍ഷം മുമ്ബ് ശ്വാസകോശത്തിലെ ട്യൂമര്‍ നീക്കം ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സ്ഥാനമടക്കം നിരവധി സര്‍ക്കാര്‍ പദവികള്‍ വഹിച്ചിരുന്ന ഷെയ്ഖ് നാസര്‍ ഈയിടെ അന്തരിച്ച ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ സബയുടെ മൂത്തമകനാണ്സെപ്തംബര് 29നാണ് 91 കാരനായ ഷെയ്ഖ് സബ അന്തരിച്ചത്.
എണ്ണയെ ആശ്രയിക്കാതെ രാജ്യത്തെ സമ്ബദ്വ്യവസ്ഥയെ വൈിവിധ്യവല്ക്കരിക്കാന് വന്‍ പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിച്ചു. വടക്കന്‍ മേഖലയില്‍ തുറമുഖത്തോടുകൂടിയ ബിസിനസ് ഹബ് ഉണ്ടാക്കാന്‍ അദ്ദേഹം നേതൃത്വം നല്കി. കബറടക്കം തിങ്കളാഴ്ച രാവിലെ നടക്കും.