കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന മുംബൈയിൽ അറസ്റ്റിൽ

മുംബൈ: മുംബൈ: മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ എയര്‍പോര്‍ട്ടിനടുത്ത് ഡ്രാഗണ്‍ഫ്ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഗായകന് ഗുരു രണ്‍ധാവയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനാണ് അറസ്റ്റ്. ഇരുവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടു. പബ്ബിലെ ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ മൊത്തം 34 പേര്‍ക്കെതിരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു. ഇത്തവണ സയ്യീദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് 34കാരന് അറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശിനെ നയിക്കുന്നത് താനായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ജനുവരി 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമായിരുന്ന റെയ്ന ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല.
കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡും അറസ്റ്റും. ഗായകന് ഗുരു രണ്‍ദാവയും ക്രിക്കറ്റ് താരം സുരേഷ് റെയ്നയും കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതായി സഹര്‍ പൊലീസ് സ്റ്റേഷന് ഔദ്യോഗികമായി അറിയിച്ചു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഉപാധികളോടെ ജാമ്യം നല്കി വിട്ടയച്ചു. ഇന്ത്യന്‍ പൊലീസ് നിയമം സെക്ഷന്‍ 188, 269, 34 എന്നിവ പ്രകാരമാണ് റെയ്ന, ഗുരു രണ്‍ദാവ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെയും മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിന് ഡ്രാഗണ്‍ഫ്ളൈ പബിനെതിരെയും പൊലീസ് കേസെടുത്തു.
അതേസമയം
മാത്രമല്ല യുകെയിൽ പുതിയ കൊവിഡ് വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മുതൽ രാവിലെ 6 വരെ മുംബൈയിലും എല്ലാ മുനിസിപ്പൽ കോർപറേഷൻ പരിധികളിലുമാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനും നടപ്പാക്കും. മറ്റുള്ളവരും ഹോം ക്വാറന്റീൻ തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.