KSDLIVENEWS

Real news for everyone

ഒമാനിൽ 212 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു ; 200 പേർക്ക് മുക്തി ;ഒരു മരണം…

SHARE THIS ON

മസ്കത്ത് : ഒമാനിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 212 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,143 ആയി . ആകെ 1490 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് . ചികിത്സയിലായിരുന്ന 200 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . ഇവർ ഉൾപ്പെടെ ഇതുവരെ 119945 പേരാണ് രോഗ മുക്തരായത് . രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.6 ശതമാനമാണ് . ഇതിനിടെ ഒമാനിൽ നാല് പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധയേറ്റതായി സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . യു.കൈയിൽ നിന്നെത്തിയ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു . ബ്രിട്ടനിൽ നിന്നെത്തിയ നാല് പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ . അഹ്മദ് അൽ സൈദി പറഞ്ഞു . ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത് . പരിശോധനാഫലങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാൾ കൂടുതൽ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!