KSDLIVENEWS

Real news for everyone

കിലോയ്ക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല , ഒരേക്കർ കൃഷി ഒന്നടങ്കം നശിപ്പിച്ച് കർഷകൻ

SHARE THIS ON

ന്യൂഡല്‍ഹി : പച്ചക്കറികള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് കൂട്ടത്തോടെ വിളകള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിതനായി കര്‍ഷകന്‍. പഞ്ചാബിലെ അമൃത്സറിലെ അതിര്‍ത്തി ഗ്രാമമായ സരായിയിലുള്ള അജിത് സിംഗ് എന്ന കര്‍ഷകനാണ് മൊത്തവ്യാപാര മാര്‍ക്കറ്റില്‍ കിലോയ്ക്ക് വെറും 0.75 പൈസ മാത്രം കോളിഫ്ലവറിന് ലഭിച്ചതിനെ തുടര്‍ന്ന് വിളകള്‍ ഒന്നടങ്കം നശിപ്പിച്ചത്.

ഏകദേശം 30,000 മുതല്‍ 40,000 രൂപ ചെലവിട്ടാണ് ഒരേക്കര്‍ ഭൂമിയില്‍ അജിത് സിംഗ് കൃഷിയിറക്കിയത്. ഒരു ലക്ഷത്തിലേറെ രൂപ ലാഭം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിപണിയില്‍ കിലോയ്ക്ക് ഒരു രൂപയില്‍ താഴെ മാത്രം ലഭിക്കുന്ന സാഹചര്യം വന്നതോടെയാണ് കൃഷിയിടം മുഴുവന്‍ ഉഴുതുമറിക്കാന്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനാല്‍ പച്ചക്കറി ട്രക്കുകള്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള കമ്ബോളങ്ങളിലേക്ക് പോകാത്ത അവസ്ഥയായതിനാല്‍ പഞ്ചാബില്‍ അമൃത്സറില്‍ ഉള്‍പ്പെടെ പച്ചക്കറികളുടെ വില കുത്തനെ താഴ്ന്നു. ട്രാക്ടര്‍ ഉപയോഗിച്ച്‌ നിലം ഉഴുതാണ് വിളവെടുപ്പിന് പാകമായി നിന്ന കോളിഫ്ലവറുകള്‍ നശിപ്പിച്ചത്. നിരവധി കര്‍ഷകരാണ് ഇത്തരത്തില്‍ വിളകള്‍ ഇല്ലാതാക്കിയത്.

ലോക്ക്ഡൗണിന് പിന്നാലെ ന്യായമായ വില ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. തൊഴിലാളികളോ മാര്‍ക്കുകളിലേക്കെത്തിക്കാന്‍ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഏപ്രില്‍ – മേയ് മാസങ്ങളില്‍ നിരവധി കര്‍ഷകര്‍ക്കാണ് തങ്ങളുടെ വിളകള്‍ നശിക്കുന്നത് കാണേണ്ടി വന്നത്. കര്‍ണാടകയിലെ ഒരു കര്‍ഷകന്‍ 15 ടണ്‍ തക്കാളിയാണ് മറ്റു മാര്‍ഗങ്ങളില്ലാതെ നശിപ്പിച്ചത്. ബെല്‍ഗാവിയില്‍ മറ്റൊരു കര്‍ഷകന്‍ വിളവെടുപ്പിന് പാകമായി നിന്ന ഒരേക്കര്‍ കാബേജ് വിളകള്‍ ഒടുവില്‍ കന്നുകാലികള്‍ക്ക് ആഹാരമായി നല്‍കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!