സിഡ്നിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

സിഡ്നിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.ഇതോടെ സിഡ്നിയിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളും അടച്ചു . ക്രിസ്തുമസ്സ് ആഘോഷം വിപുലമാക്കാനിരിക്കെയാണ് രാജ്യത്ത് പൊടുന്നനെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്.ഒറ്റ ദിവസം നഗരത്തില്‍ നൂറിനടുത്ത് രോഗികളുണ്ടായതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതയിലായത്.
അതേസമയം ലോകത്തെ കോവിഡ് മരണങ്ങളുടെ എണ്ണത്തിലെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,802 പേര്‍കൂടി മരണപ്പെട്ടതോടെ ആകെ മരണങ്ങള് 1,708,313 ആയി ഉയര്‍ന്നു. 531,743 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 77,704,252 ആവുകയും ചെയ്തു.54,572,518 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.21,423,421 പേരാണ് ഇനി വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.