ഖത്തർ എയർവേയ്സിന്റെ ട്രാവൽ ബബിൾ ഹോളിഡേ പാക്കേജ് ഫെബ്രുവരി 5 വരെ നീട്ടി

ഖത്തര്‍ എയര്‍വേയ്സിന്റെ ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജ് ഫെബ്രുവരി 5 വരെ നീട്ടി.2021 ജനുവരി 31 വരെയുള്ള യാത്രയ്ക്കായി ജനുവരി 15 വരെ ബുക്കിങ് നടത്താം. ഫെബ്രുവരി 5 ന് മുന്‍പായി യാത്ര പൂര്‍ത്തിയാക്കണം.
നേരത്തെ ജനുവരി 7 വരെയായിരുന്നു യാത്ര അനുവദിച്ചിരുന്നത്. മാലദ്വീപിലെ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ക്വാറന്റീനും ഐസലേഷനും ആവശ്യമില്ല. പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ എന്‍ട്രി പെര്‍മിറ്റും ഇല്ലാതെയാണ് ഡിസംബര്‍ 1 മുതല്‍ യാത്രാ പാക്കേജ് തുടങ്ങിയത്.
അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയും താമസവും നികുതിയും ഉള്‍പ്പെടെയാണ് പാക്കേജ്. അതേസമയം ദോഹയില്‍ നിന്നുള്ള യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണം.യാത്ര പുറപ്പെടും മുന്‍പ് ഹമദ് വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനയും നടത്തും.