ഭെൽ-ഇ.എം.എൽ; അനിശ്ചിതകാല സമരം ഏഴിന് തുടങ്ങും

കാസർഗോഡ് : ഭെൽ-ഇ.എം.എൽ. കമ്പനി തുറന്ന് പ്രവർത്തിക്കണമെന്നും കമ്പനി കൈമാറ്റം പൂർത്തിയാക്കണമെന്നും ജീവനക്കാർക്ക് ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ട് ജനുവരി ഏഴുമുതൽ കാസർകോട് നഗരത്തിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താൻ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു.
ജില്ലയിലെ രാഷ്ട്രീയ-യുവജന-സർവീസ് സംഘടനകളുടെ കൂടി പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ ടി.കെ. രാജൻ അധ്യക്ഷനായി. ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ്, എ. വാസുദേവൻ, വി. രത്നാകരൻ, ടി.വി. ബേബി, ബി.എസ്. അബ്ദുല്ല, വി. പവിത്രൻ, യു. വേലായുധൻ, അനിൽ പണിക്കൻ എന്നിവർ സംസാരിച്ചു.