സെമി ഫൈനൽ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണെതിരെ

ഇന്ന് ലീഗ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ആവേശകരമായ മത്സരമാണ് നടക്കുന്നത്. ഗുഡിസണ്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണുമാണ് നേര്‍ക്കുനേര്‍ വരുന്നത്. മികച്ച ഫോമില്‍ ഉള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമി ഫൈനല്‍ തന്നെ ആണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ന് കാര്യമാറ്റ മാറ്റങ്ങളുമായാകും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളത്തില്‍ ഇറങ്ങുക.
ലീഗില്‍ അധികം അവസരം കിട്ടാതിരുന്ന താരങ്ങളെ ഇന്ന് ഒലെ കളത്തില്‍ ഇറങ്ങിക്കും. വാന്‍ ഡെ ബീക്, കവാനി, ഹെന്‍ഡേഴ്സണ്‍, ടുവന്‍സബെ എന്നിവരൊക്കെ കളത്തില്‍ ഇറങ്ങിയേക്കും. ലീഗില്‍ നേരത്തെ എവര്‍ട്ടണെ നേരിട്ടപ്പോള്‍ 3-1ന് വിജയിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു.എവര്‍ട്ടണും ഇപ്പോള്‍ നല്ല ഫോമിലാണ്. പക്ഷെ ഹാമസ് റോഡ്രിഗസ് ഇന്ന് എവര്‍ട്ടണ്‍ നിരയില്‍ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം.