രാജ്യത്ത് 13,000 പേർക്കുകൂടി കോവാക്സിൻ പരീക്ഷണം

ന്യൂഡല്‍ഹി: തദ്ദേശീയ കോവിഡ് വാക്സിനായ ‘കോവാക്സി’െന്റ മൂന്നാംഘട്ട പരീക്ഷണത്തിനായി 13,000 സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തതായി ഹൈദരാബാദിലെ ഭാരത് ബയോടെക്. രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്ന മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ 26000 പേരെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും കമ്ബനി അധികൃതര്‍ അറിയിച്ചു.
കോവാക്സിെന്റ ഒന്നും രണ്ടും ഘട്ട ട്രയലുകളിലായി 1000 വിശകലനങ്ങള്‍ നടത്തിയെന്നും ഇതിലൂടെ മികച്ച സുരക്ഷാ-പ്രതിരോധ ഗുണങ്ങള്‍ തെളിയിച്ചുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.സ്വകാര്യ സ്ഥാപനമായ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സിന് ഗവേഷണത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) എന്നിവയും സഹകരിക്കുന്നുണ്ട്.
പെരുകാനുള്ള ശേഷി ഇല്ലാതാക്കിയ നിര്‍ദോഷ വൈറസുകളെയാണ് ഭാരത് ബയോടെക് വാക്സിനാക്കി മാറ്റിയത്. 30 കോടിയോളം ഡോസ് ആണ് കമ്ബനി വികസിപ്പിച്ചിരിക്കുന്നതെന്ന് ഭാരത് ബയോടെക് പറഞ്ഞു. രാജ്യത്ത് നടക്കുന്നത് അത്യസാധാരണമായ ഒരു വാക്സിന് ട്രയലാണെന്നും ഇതിെന്റ പുരോഗതിയില്‍ സന്തോഷമുണ്ടെന്നും കമ്ബനി സഹമേധാവി സുചിത്ര ഇള പറഞ്ഞു.