കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ; എം.പി സ്ഥാനം ഒഴിഞ്ഞേക്കും ;
സ്വാഗതം ചെയ്ത് ഉമ്മൻചാണ്ടി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങി പികെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ എംപി സ്ഥാനം ഒഴിയുന്ന കാര്യവും ലീഗ് ചര്‍ച്ച ചെയ്യുന്നു.
നേതൃയോഗത്തില്‍ ധാരണയായാല്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനം പ്രഖ്യാപിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരാനുള്ള നീക്കം ലീ?ഗില്‍ നേരത്തെ തുടങ്ങിയിരുന്നു.
അതേസമയം, കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ച് യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ലീഗെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി പദം വരെ ലീഗ് ആവശ്യപ്പെടുമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത് സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ലോക്‌സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുക.
മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം. ഡോ. എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കൊപ്പം പ്രവര്‍ത്തിക്കും.