KSDLIVENEWS

Real news for everyone

‘ പ്രതിപക്ഷം ശക്തമായിരുന്നെങ്കിൽ ഞങ്ങൾക്ക് സമരം ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ ? ‘ ; കർഷകരുടെ ചോദ്യം

SHARE THIS ON

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികള്‍ കര്‍ഷക സംഘടനകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാടുകളില്‍ പ്രതികരണവുമായി കര്‍ഷകര്‍. പ്രതിപക്ഷം ശക്തമായിരുന്നെങ്കില്‍ തങ്ങള്‍ക്ക് സമരം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായിത് ചോദിച്ചു. വാര്‍ത്ത് ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു രാകേഷിന്റെ പ്രതികരണം.

അതേസമയം, പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി നാളെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്തും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകളുള്ളത്.നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം.

പരുഷമായ ഭാഷയിലാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കഴിഞ്ഞദിവസം സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ ആരുടേയും സമ്മര്‍ദംം വിലപ്പോകില്ല എന്നായിരുന്നു കൃഷിമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!