യു.പി അസംബ്ലി തെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഉവൈസി

ഉത്തര്‍ പ്രദേശ്: അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എ.ഐ.എം.ഐ.എം. യു.പി ബാല്രാംപൂര് സ്വദേശിയായ ഡോക്ടര്‍ അബ്ദുല്‍ മന്നാന്‍ ആണ് ഉത്രാഉല നിയോജകമണ്ഡലത്തില്‍ നിന്ന് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് സ്ഥാനാര്ത്തിയായി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആര്‍ക്കൊപ്പം ആണ് സഖ്യം ചേരുക എന്നതില്‍ ഇതുവരെ ഔദ്യോഗിക തീരുമാനിച്ചിട്ടില്ല.
ഈ മാസം 16ന് സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി വക്താവ് പ്രകാശ് രാജ്ഭാറുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ലക്ക്നൗവില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി. വരാനിരിക്കുന്ന യു. പി അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യം ചേര്ന്നേക്കാമെന്നതിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ച്ച.
2022ന്റെ തുടക്കത്തിലായിരിക്കും യു.പി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത്

