ഖത്തറില്‍ 160 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ 160 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര് വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 149 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികള്‍ 1963 ആണ്. തിങ്കളാഴ്ച 8401 പേര്‍ക്കാണ് പരിശോധന നടത്തിയത്. ആകെ 1227488 പേരെ പരിശോധിച്ചപ്പോള്‍ 143222 പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉള്െപ്പടെയാണിത്. തിങ്കളാഴ്ച മരണമില്ല. ആകെ മരണം 244 ആണ്. ആകെ 141015 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 236 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

