KSDLIVENEWS

Real news for everyone

യുഎഇ ടൂറിസ്റ്റ് വീസയിലുള്ളവർക്ക് സന്തോഷവാർത്ത ; ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് ഇങ്ങനെ

SHARE THIS ON

ദുബായ് : യുഎഇ ടൂറിസ്റ്റ് വീസയിലുള്ളവര്‍ക്ക് ഒരു മാസം സൗജന്യമായി രാജ്യത്ത് തങ്ങാം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഒരു മാസത്തേയ്ക്ക് ഇളവ് നല്‍കാന്‍ ഉത്തരവിട്ടത്.

കോവിഡ്19 വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു പല രാജ്യങ്ങളിലും അതിര്‍ത്തി അടച്ച്‌ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പലര്‍ക്കും മടക്കയാത്ര അസാധ്യമായതിനെ തുടര്‍ന്നാണിത്.

യാതൊരു സര്‍ക്കാര്‍ ഫീസും അടയ്ക്കാതെ ഒരു മാസം രാജ്യത്ത് നില്‍ക്കാനാണ് ടൂറിസ്റ്റ് വീസക്കാര്‍ക്ക് അനുവാദം നല്‍കിയത്.

പുതുവത്സരം ആഘോഷിക്കാന്‍ യുഎഇയിലെത്തിയ ടൂറിസ്റ്റ് വീസക്കാരെയും കുടുംബത്തെയും സഹായിക്കാനാണ് ഈ ഇളവ് നല്‍കിയതെന്ന് വ്യക്തമാക്കി.കോവി‍ഡ് കാലത്ത് ടൂറിസ്റ്റുകളുടെ ആരോഗ്യസുരക്ഷയും അധികൃതര്‍ ഉറപ്പാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!