KSDLIVENEWS

Real news for everyone

കേരളത്തിലേക്ക് എത്തുന്നത് കൊവിഷീൽഡിന്റെ 4,33,500 വാക്സിൻ ഡോസുകൾ ‘ ; കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് എത്തുക കൊവിഷീല്‍ഡ് വാക്‌സിന്റെ 4,33,500 ഡോസുകളെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ വാക്സിനേഷന്റെ ഭാഗമായി ഇത്രയും ഡോസുകള്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചുവെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

വിമാനമാര്‍ഗം നെടുമ്ബാശേരിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് വാക്സിന്‍ എത്തുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട് 1,19,500 ഡോസുമാണ് എത്തിക്കുക. ഈ ജില്ലകളിലെ മേഖലാ സംഭരണ ശാലകളിലേക്കാണ് കൊവിഡ് വാക്സിന്‍ എത്തിച്ചേരുക.

ഇവിടെ നിന്നും ഡോസുകള്‍ പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
കോഴിക്കോട്ടേക്ക് വന്നെത്തുന്ന വാക്സിനുകളില്‍ 1,100 ഡോസുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. സംസ്ഥാനത്തേക്ക് എത്തുന്ന വാക്സിന്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!